ടി.ബി/എച്ച്. ഐ.വി രോഗനിര്‍ണയ ചികില്‍സപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കും
ജില്ലയില്‍ ക്ഷയരോഗ- എയ്ഡ്‌സ് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ ഡെപ്യൂട്ടി കലക്ടര്‍ എഫ് റോയ്കുമാറിന്റെ അധ്യക്ഷതയില്‍ ടിബി എലിമിനേഷന്‍ ആന്‍ഡ് എയ്ഡ്സ് പ്രിവന്‍ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റി യോഗം കലക്ടറേറ്റില്‍ ചേര്‍ന്നു. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങള്‍കേന്ദ്രീകരിച്ച് ക്ഷയരോഗനിര്‍ണയക്യാമ്പുകള്‍ നടത്തിവരുന്നു. ശ്വാസകോശസംബന്ധമായി കൂടുതല്‍പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നവരെ വിദഗ്ധചികിത്സയ്ക്ക് ശുപാര്‍ശചെയ്തുവരുന്നു. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ രോഗികള്‍ക്ക് പോഷകാഹാരകിറ്റുകളും നല്‍കുന്നു.
തീരദേശമേഖലയില്‍ പരവൂര്‍ മുതല്‍ അഴീക്കല്‍വരെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 12 ഓളം എയ്ഡ്സ് പ്രതിരോധ ക്യാമ്പുകള്‍ നടത്തി. ഉന്നതികള്‍ കേന്ദ്രീകരിച്ച് ഏഴ് ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ജില്ലയിലെ ആറ് കോളജുകളില്‍ ടി.ബി-എച്ച്.ഐ.വി പ്രതിരോധബോധവത്ക്കരണവും നടത്തി. എച്ച്‌ഐവി/എയ്ഡ്‌സ് കേന്ദ്രങ്ങളിലൂടെ പരിചരണവും ബോധവല്‍ക്കരണവും നടത്തിവരുന്നു. ട്രാന്‍സ്ജെന്‍ഡേഴ്‌സ്, ലൈംഗികതൊഴിലാളികള്‍, ലഹരിക്ക് അടിമകളായവര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക എച്ച്.ഐ.വി നിര്‍ണയ ക്യാമ്പുകളും, ചികിത്സ സഹായങ്ങളും നല്‍കിവരുന്നു.
ജില്ല ടി.ബി ഓഫീസര്‍ സാജന്‍ മാത്യൂസ്, ദിശ ഡിഎംഡിഒ കെ ബി അഭിലാഷ്‌കുമാര്‍, ക്ലസ്റ്റര്‍ പ്രോഗ്രാം മാനേജര്‍ ഡെന്നിസ് ജോര്‍ജ്, ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹികനീതി, പട്ടികജാതി-വര്‍ഗ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു..
- Log in to post comments