നിയമസാക്ഷരത സാധാരണക്കാരന്റെ ശാക്തീകരണത്തിന്: ജസ്റ്റിസ് എൻ. നഗരേഷ്
സാധാരണക്കാരായ മനുഷ്യരെ ശാക്തീകരിക്കുന്നതിൽ നിയമസാക്ഷരതയ്ക്ക് നിർണ്ണായക പങ്കുണ്ടെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. നഗരേഷ് പറഞ്ഞു.
എറണാകുളം ഗവൺമെന്റ് ലോ കോളേജ് ലീഗൽ എയ്ഡ് ക്ലിനിക്ക്, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി (DLSA), ആലുവ താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച നിയമസാക്ഷരതാ സെമിനാറും ഔട്ട്‌റീച്ച് പ്രോജക്റ്റുകളുടെ ഉദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇളവൂർ സെന്റ് ആന്റണീസ് ചർച്ച് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥശാലയുടെ സഹകരണത്തോടെ ചർച്ച് പാരിഷ് ഹാളിലാണ് ചടങ്ങ് നടന്നത്.
എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് പ്രഭാഷണം നടത്തി.
നിയമ സേവന അതോറിറ്റി വഴി പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന വിവിധ പദ്ധതികളെക്കുറിച്ച് ഡി.എൽ.എസ്.എ സെക്രട്ടറി ആർ.ആർ രജിത വിശദീകരിച്ചു.
ആലുവ കുടുംബ കോടതി ജഡ്ജി വി.ജി. അനുപമ, അഡ്വ. ഷൈജു ഇളവൂർ,
സെന്റ് ആന്റണീസ് ചർച്ച് വികാരി ഫാ. ജോൺ പൈനുങ്കൽ, ജെബിൻ മാത്യു തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments