Skip to main content
തീവ്രവോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അംഗീകൃത രാഷ്ട്രീയപട്ടികളുമായുള്ള യോഗത്തിൽ ജില്ലാ കലക്ടർ സംസാരിക്കുന്നു

എസ് ഐ ആര്‍: അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു

 

ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (സ്പെഷ്യല്‍ ഇന്റെന്‍സീവ് റിവിഷന്‍) സംബന്ധിച്ച് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം കലക്ടറേറ്റില്‍ ചേര്‍ന്നു. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ എസ് ഐ ആറിന്റെ പ്രധാന ഘട്ടങ്ങള്‍ വിശദീകരിച്ചു. എന്യൂമറേഷന്‍ ഫോറം, സമര്‍പ്പിക്കേണ്ട രേഖകള്‍, പ്രത്യേക തീവ്ര പുതുക്കലിന്റെ സമയക്രമം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ എഹ്‌തെദ മുഫസിര്‍, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ.കെ. ബിനി, സംസ്ഥാനതല മാസ്റ്റര്‍ ട്രെയിനര്‍ ടി.വി നാരായണന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ രഞ്ജിത്ത് നാറാത്ത്, സി ബാലകൃഷ്ണന്‍, സി.എം ഗോപിനാഥന്‍, എം. പ്രകാശന്‍,  ജോണ്‍സന്‍ പി തോമസ്, അഡ്വ.എം പി മുഹമ്മദലി, അഡ്വ. അബ്ദുള്‍ കരീം ചെലേരി, കെ.എസ് സാദിഖ്,  സി ധീരജ്, പി.കെ ശ്രീകുമാര്‍, അഡ്വ. പി അജയകുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date