Skip to main content

തെളിവെടുപ്പ് യോഗം 10ന്

സംസ്ഥാനത്തെ ഫിഷ് പീലിംഗ്, ഫിഷ് കാനിംഗ്, ഫ്രീസിംഗ് ആന്‍ഡ് എക്‌സ്‌പോര്‍ട്ടിംഗ് ഓഫ് സീഫുഡ്സ് മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് യോഗം  നവംബര്‍ 10 ന് രാവിലെ 11 ന് കൊല്ലം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ജില്ലയിലെ തൊഴിലാളി/തൊഴിലുടമ/ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു. ഫോണ്‍: 0474 2794820.
 
 
 

date