Post Category
നവീകരിച്ച കാവനാട് കമ്മ്യൂണിറ്റി ഹാള്‍ നാടിന് സമര്‍പ്പിച്ചു
കൊല്ലം മുനിസിപ്പല്‍ കോര്പറേഷന് നവീകരിച്ച കാവനാട് കമ്മ്യൂണിറ്റി ഹാള്‍ നാടിന് സമര്‍പ്പിച്ചു. ഡോ.സുജിത്ത് വിജയന് പിള്ള എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. രണ്ട് കോടി രൂപ ചെലവിലാണ് 9890 ചതുരശ്രയടി
വിസ്തീര്‍ണമുള്ള കമ്മ്യൂണിറ്റി ഹാള്‍ ആധുനിക സൗകര്യങ്ങളോടെ ശീതീകരിച്ചത്. 700 പേര്‍ക്കുള്ള ഇരിപ്പിട സൗകര്യവും ഒരുക്കിയിട്ടുണ്ട്.
മേയര്‍ ഹണി അധ്യക്ഷയായി. സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ജെ.ഷാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയര്‍ എസ്.ജയന്, സ്ഥിരംസമിതി അധ്യക്ഷരായ എസ്. ഗീതാകുമാരി, എം.സജീവ്, യു.പവിത്ര, സജീവ് സോമന്, സുജാ കൃഷ്ണന്, അഡ്വ.എ.കെ.സവാദ്, എസ്.സവിതാദേവി, ഡിവിഷന് കൗണ്‍സിലര്‍ കൊല്ലം മധു, മുന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ്, കൗണ്‍സിലര്‍മാരായ ജോര്‍ജ്.ഡി.കാട്ടില്‍, റ്റി.ജി.ഗിരീഷ്, കോര്പ്പറേഷന് സെക്രട്ടറി എസ്.എസ്. സജി തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments