സ്വയം തൊഴിൽ ബോധവൽക്കരണ ക്ലാസും വായ്പാ വിതരണവും
വനിതാ വികസന കോർപ്പറേഷന്റെ സ്വയം തൊഴിൽ ബോധവൽക്കരണ ക്യാമ്പ്, പയ്യന്നൂർ നഗരസഭ കുടുംബശ്രീ സി ഡി എസിനുള്ള മൈക്രോ ഫിനാൻസ് വായ്പ വിതരണം എന്നിവയുടെ ഉദ്ഘാടനം നവംബർ അഞ്ചിന് രാവിലെ 11മണിക്ക് പയ്യന്നൂർ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ റോസക്കുട്ടി ടീച്ചർ ഉദ്ഘാടനം നിർവഹിക്കും. പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ വി ലളിത അദ്ധ്യക്ഷയാകും. കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗം വി കെ പ്രകാശിനി പദ്ധതി വിശദീകരിക്കും.
47 കുടുംബശ്രീ ഗ്രൂപ്പുകളിലെ 329 അംഗങ്ങൾക്കായി 2,89,41,000/- രൂപയുടെ വായ്പ ഈ ചടങ്ങിൽ വിതരണം ചെയ്യും.
പയ്യന്നൂർ നഗരസഭ വൈസ് ചെയർപേഴ്സൺ പി വി കുഞ്ഞപ്പൻ , ക്ഷേമകാര്യ സ്റ്റാൻ്റിം കമ്മിറ്റി ചെയർമാൻ വി ബാലൻ, വനിതാ വികസന കോർപ്പറേഷൻ മേഖല മാനേജർ കെ. ഫൈസൽ മുനീർ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്റർ എം വി ജയൻ, പി പി ലീല, എം വി ചിത്ര, എം. രേഖ എന്നിവർ സംസാരിക്കും.
- Log in to post comments