Post Category
189 വായന ശാലകൾക്ക് വാക്വം ക്ലീനർ നൽകി ജില്ലാ പഞ്ചായത്ത്
2025 - 2026 വാർഷിക പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലാ പഞ്ചായത്ത് 189 വായനശാലകൾക്ക് വാക്വം ക്ലീനറുകൾ വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങ് സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ.
എം. സി. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 189 വായനശാലകൾക്ക് ജില്ലാ പഞ്ചായത്ത് ലാപ് ടോപ്പ്, പ്രൊജക്ടർ, സൗണ്ട് സിസ്റ്റം എന്നിവ നൽകിയിരുന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് , സ്ഥിരം സമിതി അധ്യക്ഷരായ എം. ജെ. ജോമി, ആശ സനിൽ, സനിത റഹീം, കെ. ജി. ഡോണോ, മുൻ പ്രസിഡന്റ് ഉല്ലാസ് തോമസ്, എ. എസ്. അനിൽ കുമാർ , ഷൈനി ജോർജ് , ശാരദ മോഹൻ , സെക്രട്ടറി പി. എം. ഷെഫീക്ക് എന്നിവർ പങ്കെടുത്തു.
date
- Log in to post comments