Post Category
ക്ഷയരോഗ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു
ക്ഷയരോഗ മുക്ത ഭാരതം ക്യാമ്പയിനിന്റെ ഭാഗമായി ജില്ല ടി ബി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഫാത്തിമ മാതാ കോളജില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ ടി.ബി ഓഫീസര്‍ ഡോ. സാജന്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു. എന്‍. എച്ച്. എം ജില്ല പ്രോഗ്രാം ഓഫീസര്‍ ഡോ. ദേവ്കിരണ്‍, എക്‌സൈസ് പ്രീവന്റീവ് ഓഫീസര്‍ എസ് ആര്‍ ഷെറിന്‍ രാജ്, ദിശ ഓഫീസര്‍ കെ ബി അഭിലാഷ് കുമാര്‍ തുടങ്ങിയവര്‍ ടി ബി, എച്ച് ഐ വി, ലഹരി വിരുദ്ധത തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. ഫാത്തിമ മാതാ നാഷണല്‍ കോളജ് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. മഞ്ജു സെബാസ്റ്റ്യന്‍, സുവോളജി മേധാവി ഡോ. പി ജെ സര്‍ലിന്‍, അസി. പ്രൊഫസര്‍ എ എസ് വിജയശ്രീ, ജില്ല കോര്‍ഡിനേറ്റര്‍മാരായ എസ് ലക്ഷ്മി, ജി ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments