Post Category
മണികണ്ഠൻ ചാൽ - വെള്ളാരംകുത്ത് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം
കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മണികണ്ഠൻ ചാൽ - വെള്ളാരംകുത്ത് റോഡിന്റെ നവീകരണ പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. വാർഡ് മെമ്പർ ഡെയ്സി ജോയി ചടങ്ങിൽ അധ്യക്ഷയായി.
വെള്ളാരംകുത്ത്, മണികണ്ഠൻ ചാൽ പ്രദേശങ്ങളിലേക്കും സമീപ ആദിവാസി ഉന്നതികളിലേക്കുമുള്ള ഏക യാത്രാ മാർഗമാണ് ഈ റോഡ്. അതുകൊണ്ട് തന്നെ പ്രദേശവാസികളെ സംബന്ധിച്ചിടത്തോളം പദ്ധതി ഏറെ ഉപകാരം ചെയ്യും. 43 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണം നടത്തുന്നത്.
നിർമ്മാണോദ്ഘാടന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ ഗോപി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മിനി മനോഹരൻ, പഞ്ചായത്ത് അംഗങ്ങളായ രേഖ രാജു, മേരി കുര്യാക്കോസ്, ശ്രീജ ബിജു, ഷീല രാജീവ്, ആലീസ് സിബി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments