Post Category
ജില്ലാ സൈനിക ബോർഡ് വാർഷിക യോഗം സംഘടിപ്പിച്ചു
എറണാകുളം ജില്ലാ സൈനിക ബോർഡിൻ്റെയും ജില്ലാ സായുധ സേന പതാകദിന കമ്മിറ്റിയുടെയും വാർഷിക യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു.
സായുധസേന പതാക ദിനം, രാജ്യത്തിന് വേണ്ടി സൈനികർ നടത്തുന്ന സേവനങ്ങളെക്കുറിച്ചും വിമുക്തഭട ക്ഷേമ പ്രവർത്തനങ്ങളുടെ ആവശ്യകതയെക്കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുമെന്ന് യോഗത്തിൽ അധ്യക്ഷനായ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ് പറഞ്ഞു.
യോഗത്തിൽ 2024-ലെ സായുധസേന പതാകദിന ഫണ്ടിന്റെ അവലോകന റിപ്പോർട്ട് ജില്ലാ സൈനികക്ഷേമ ഓഫീസർ സി.ഒ ബിജു അവതരിപ്പിച്ചു.
ജില്ലാ സൈനിക ബോർഡ് വൈസ് പ്രസിഡൻ്റ് ബ്രിഗേഡിയർ ( റിട്ട) മോഹനൻ പിള്ള, സൈനിക് ബോർഡ് അംഗങ്ങൾ, വിവിധ വകുപ്പ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
date
- Log in to post comments