Post Category
മാലൂരില്‍ നവീകരിച്ച കുളം ഉദ്ഘാടനം ചെയ്തു
മാലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ജനകിയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി 13 ലക്ഷം രൂപ ചെലവഴിച്ച് കുണ്ടേരിപ്പൊയില്‍ വയലില്‍ നവീകരിച്ച ദാമോധര്‍ കുളം മാലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഹൈമവതി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം രേഷ്മ സജീവന്‍ അധ്യക്ഷയായി. കെ.വി അംഗജന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ പി എസ് മഞ്ചേഷ്‌കര്‍, വി.ഡി മത്തായി, മിന്നി സദാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments