രാത്രികാല വിവരശേഖരണത്തിനും തുടക്കം സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണപ്രക്രിയ തുടരുന്നു
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനപ്രകാരമുള്ള സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനുള്ള വിവരശേഖരണം ജില്ലയില്‍ തുടരുന്നു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസാണ് പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നത്. സമൂഹമധ്യത്തില്‍ അറിയപ്പെടുന്ന തിരഞ്ഞെടുത്തവരുടെ വീടുകള്‍സന്ദര്‍ശിച്ച് വിവരശേഖരണത്തിനുള്ള നിശ്ചിതഫോമുകള് ജില്ലാ കലക്ടര്‍ കൈമാറി. ടി.കെ.എം ട്രസ്റ്റ് ചെയര്മാന് ഷഹാല്‍ ഹസന് മുസലിയാര്‍, ടെലിവിഷന്‍ കലാകാരി അമ്പിളിദേവി തുടങ്ങിയവരുടെ വാസസ്ഥലങ്ങളാണ് സന്ദര്‍ശിച്ചത്.
സമയബന്ധിതമായി പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്നതിനായി ‘നൈറ്റ് ഔട്ട് വിത്ത് ബി.എല്‍.ഒ’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും നഗത്തിലെ വിവിധ ഫ്ളാറ്റുകള്സന്ദര്ശിച്ച് ജില്ലാ കലക്ടര്‍ നിര്‍വഹിച്ചു. പകല്‍സമയത്ത് തൊഴിലിടങ്ങളിലേക്ക് പോകുന്നവരുടെ വിവരംശേഖരിക്കുന്നതിനാണ് രാത്രികാല ഭവനസന്ദര്‍ശനം. വരുംദിവസങ്ങളില്‍ കൃത്യതയോടെ പ്രവര്‍ത്തിച്ച് സമ്പൂര്ണവിവരശേഖരണം സാധ്യമാക്കാന്‍ ജില്ലാകലക്ടര്‍ നിര്‍ദേശം നല്കി. ഭവനസന്ദര്‍ശനത്തില്‍ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, വരണാധികാരികള്‍, സൂപ്രണ്ട് കെ. സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments