Skip to main content

പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം പ്രാഥമികതല യോഗം

 

ഇക്കൊല്ലത്തെ പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട ആദ്യയോഗം ജില്ലാ കലക്ടര്‍ എന്‍. ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്നു. ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലായി നടത്തുന്ന വള്ളംകളി തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എന്നുനടത്തണമെന്ന് തീരുമാനമെടുക്കാന്‍ സംഘാടകസമിതിയെ ചുമതലപ്പെടുത്തി. നടത്തിപ്പിനായി രൂപീകരിച്ച സൊസൈറ്റിയുടെ അംഗത്വത്തിലേക്ക് മരണപ്പെട്ടവര്‍ക്ക് പകരമായും ഇതരനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായും മാറ്റംവരുത്തണമെന്ന് എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി. നിര്‍ദേശിച്ചു. നിലവിലെ സംഘാടകസമിതി അംഗങ്ങളും എ.ഡി.എം ജി.നിര്‍മല്‍ കുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
 
 

date