Skip to main content

സൗജന്യപരിശീലനം

  ജില്ലാ പഞ്ചായത്ത് മുഖേന പട്ടികജാതിവിഭാഗത്തില്‍പ്പെട്ട യുവതിയുവാക്കള്‍ക്ക് സൈനിക, അര്‍ദ്ധ സൈനിക, പോലീസ്, സെക്യൂരിറ്റി വിഭാഗങ്ങളില്‍ ജോലി ലഭിക്കുന്നതിനായി പരിശീലനം നല്‍കും.  പ്രായപരിധി: സൈനിക/പോലീസ് പരിശീലനം 17 - 23 വയസ്, സെക്യൂരിറ്റി ഗാര്‍ഡ് പരിശീലനം 17 - 45 വയസ്.  സൈനിക പരിശീലനത്തിന് നോണ്‍ റസിഡന്‍ഷ്യല്‍ സൗകര്യത്തോടുകൂടി ജോലി ലഭിക്കുന്നതുവരെയും റസിഡന്‍ഷ്യല്‍ സൗകര്യത്തോടുകൂടി രണ്ട് മാസത്തേക്കും പരിശീലനം സൗജന്യമായിരിക്കും. സെക്യൂരിറ്റി ഗാര്‍ഡ് പരിശീലനത്തിന് റസിഡന്‍ഷ്യല്‍/ നോണ്‍ റസിഡന്‍ഷ്യല്‍ സൗകര്യത്തോടുകൂടി രണ്ട് മാസത്തേക്കാണ് പരിശീലനം. അപേക്ഷകര്‍ പട്ടികജാതിക്കാരും വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ താഴെയുള്ളവരായിരിക്കണം. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി പരിധിയില്‍ താമസിക്കുന്നവര്‍ അര്‍ഹരല്ല. ജാതി, വരുമാനം, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, ആധാര്‍ സഹിതം അപേക്ഷ  നവംബര്‍ 20 ന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍. 0474 2794996, 8547630022.
 

 

date