Skip to main content

സൗജന്യ തൊഴിൽ പരിശീലനം

അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്ക് പവർ ഇലക്ട്രോണിക്സ് സർവീസ് ടെക്നീഷ്യൻ തസ്തികയിൽ സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു. പ്ലസ്ടൂ/ ഐ.ടി.ഐ/ ഡിപ്ലോമ/ ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഹൈക്കോൺ ഇന്ത്യയിൽ നിയമനം ലഭിക്കും. ന്യൂനപക്ഷ വിഭാഗക്കാർക്ക് മാത്രമാണ് ഈ പരിശീലനത്തിന് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. ഫോൺ- 9495999658. ലിങ്ക്- https://forms.gle/uFYfeLtSscKZaVbe8 ‌

date