Skip to main content

ഭിന്നശേഷി നിയമനം; പ്രമാണ പരിശോധന 12 ന്

തൃശൂർ ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എയ്‌ഡഡ് വിദ്യാലയങ്ങളിൽ ഭിന്നശേഷി സംവരണത്തിനായി വിട്ടുനൽകിയ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി സ്പെഷ്യൽ എംപ്ലോയ്മെൻ്റ് ഓഫീസിൽ നിന്നും ശുപാർശ ചെയ്തിട്ടുള്ള ഭിന്നശേഷി ഉദ്യോഗാർത്ഥികൾക്കുള്ള പ്രമാണ പരിശോധന നവംബർ 12ന് തൃശൂർ ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ  നടത്തും. രാവിലെ 9.30ന് എഫ്.ടി.എം. ആൻഡ് ഓഫീസ് അറ്റൻഡന്റ് തസ്തികകളുടേയും  ഉച്ചയ്ക്ക് രണ്ടിന് എച്ച്.എസ്.ടി.(ഫിസിക്കൽ സയൻസ്), എച്ച്.എസ്.ടി. (സോഷ്യൽ സയൻസ്), എച്ച്.എസ്.ടി. (നാച്ചുറൽ സയൻസ്), എച്ച്.എസ്.ടി. (മാത്‌സ്), എച്ച്.എസ്.ടി. (മലയാളം), എച്ച്.എസ്.ടി.(ഇംഗ്ലീഷ്), ജൂനിയർ ലാംഗ്വേജ് ടീച്ചർ(ഹിന്ദി), എൽ.പി.എസ്.ടി., യു.പി.എസ്.ടി. തസ്തികകളുടേയും പ്രമാണ പരിശോധന നടത്തും. അറിയിപ്പ് ലഭിച്ച ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകളുടെ അസലും പകർപ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് കൃത്യസമയത്ത് ഹാജരാകണം. നിശ്ചിത ദിവസം ഹാജരാകാത്തവരെ യാതൊരു കാരണവശാലും നിയമനത്തിന് പരിഗണിക്കുന്നതല്ല എന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.

date