Post Category
കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം പുന:സ്ഥാപിക്കാം
കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ അംശദായം യഥാസമയം ഒടുക്കാതെ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് അംഗത്വം പുന:സ്ഥാപിക്കാന്‍ അവസരം. 2015 സെപ്റ്റംബര്‍ ഒമ്പത് മുതല്‍ കുടിശിക വരുത്തിയവര്‍ക്കാണ് ആനുകൂല്യം. 60 വയസ് പൂര്‍ത്തിയായ തൊഴിലാളികള്‍ക്ക് കുടിശിക അടയ്ക്കണ്ട. ആധാര്‍കാര്‍ഡ്, ബാങ്ക് പാസുബുക്ക് എന്നിവയുടെ പകര്‍പ്പും ഫോട്ടോയും സഹിതം ഡിസംബര്‍ 10 ന് മുമ്പ് ഓഫീസിലെത്തി അംഗത്വം പുന:സ്ഥാപിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2327415.
date
- Log in to post comments