Post Category
നെഹ്റു യുവകേന്ദ്ര യുവജന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു
നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 15-29 വയസ്സ് പ്രായ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്കായി നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കും. ഈ മാസം 26 മുതല്‍ 28 വരെ കോഴിക്കോട് യുത്ത് ഹോസ്റ്റലിലാണ് ക്യാമ്പ്. താമസവും ഭക്ഷണവും സൗജന്യമാണ്. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് ഡിസംബര്‍ 15 നകം ജില്ലാ യൂത്ത് കോ ഓര്‍ഡിനേറ്റര്‍, നെഹ്റു യുവ കേന്ദ്ര, സിവില്‍ സ്റ്റേഷന്, കോഴിക്കോട്-20 എന്ന വിലാസത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9539529959.
date
- Log in to post comments