Skip to main content
..

എസ്.ഐ.ആര്‍ ഫോം വിതരണത്തില്‍ നല്ല പുരോഗതി കൈവരിച്ചു - ജില്ലാകലക്ടര്‍

  ജില്ലയില്‍ തുടരുന്ന  വോട്ടര്‍പട്ടികയുടെ പ്രത്യേക സംക്ഷിപ്തപുതുക്കല്‍ (എസ്.ഐ.ആര്‍.) നടപടികളുടെ ഭാഗമായി 96.91 ശതമാനം  എന്യൂമറേഷന്‍ ഫോമുകളുടെ വിതരണം   പൂര്‍ത്തിയായെന്ന് ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാകലക്ടര്‍ എന്‍.ദേവിദാസ്.
2026 ജനുവരി ഒന്ന് യോഗ്യതാതീയതിയായി നിശ്ചയിച്ചാണ് നടപടികള്‍.  പൂരിപ്പിച്ച ഫോമുകള്‍ ശേഖരിക്കുന്നതിന് ബി.എല്‍.ഒ.മാരെ സഹായിക്കാന്‍  പ്രത്യേക വില്ലേജ് ഓഫീസുകളിലും പോളിംഗ് സ്റ്റേഷനുകളിലും സ്വീകരിക്കല്‍ ക്യാമ്പുകള്‍ സ്ഥാപിക്കുന്നു. പ്രാദേശിക ലോജിസ്റ്റിക്പിന്തുണ, നിശ്ചിതസമയപരിധിക്കുള്ളില്‍ ഫോമുകള്‍ ഡിജിറ്റൈസ് ചെയ്യുന്നതിന് സാങ്കേതികവും അടിസ്ഥാനസൗകര്യങ്ങളോടുകൂടിയതുമായ കേന്ദ്രങ്ങള്‍  എന്നിവ സജ്ജമാക്കും.  ബൂത്ത്‌ലെവല്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെടുന്നതിന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശവും നല്‍കി.
  അധിക ബൂത്ത് ലെവല്‍ ഏജന്റുമാരെ (ബി.എല്‍.എ.) നാമനിര്‍ദ്ദേശം ചെയ്യാനും വോട്ടര്‍മാരില്‍ നിന്ന് പൂരിപ്പിച്ച ഫോമുകള്‍ ശേഖരിച്ച് ബൂത്ത്‌ലെവല്‍ ഓഫീസര്‍മാര്‍ക്ക് കൈമാറുന്നതിനും അംഗീകൃതരാഷ്ട്രീയ പാര്‍ട്ടികളുടെ പൂര്‍ണ പിന്തുണ  അഭ്യര്‍ത്ഥിക്കുന്നു.  ബി.എല്‍.ഒ.മാരുടെ ജോലിഭാരം കൂടുതല്‍ ലഘൂകരിക്കുന്നതിനാണ് നടപടി.
എല്ലാ ബൂത്ത്‌ലെവല്‍ ഓഫീസര്‍മാരുടെയും മാതൃകാപരമായപരിശ്രമങ്ങളെ  അഭിനന്ദിക്കുന്നു. നിശ്ചിത സമയപരിധിപ്രകാരം പ്രത്യേക സംക്ഷിപ്തപുതുക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് എല്ലാ വോട്ടര്‍മാരും രാഷ്ട്രീയകക്ഷികളും മാധ്യമങ്ങളും   പൂര്‍ണമായി സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍  അഭ്യര്‍ത്ഥിച്ചു.
 

 

date