Skip to main content

പോളിംഗ് ഡ്യൂട്ടിയുള്ള എല്ലാവരും പരിശീലനത്തിൽ  പങ്കെടുക്കണം- ജില്ലാ കലക്ടർ 

 

 തദ്ദേശ തിരഞ്ഞെടുപ്പിലെ പോളിംഗ് ഡ്യൂട്ടിക്ക് ഒന്നാംഘട്ട ക്രമീകരണത്തിൽ   ഉത്തരവ് ലഭിച്ചിട്ടുള്ള എല്ലാജീവനക്കാരും അതത്  കേന്ദ്രങ്ങളിൽ  പരിശീലന ക്ലാസ്സിൽ പങ്കെടുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എൻ. ദേവിദാസ് അറിയിച്ചു. ഡ്യൂട്ടി ഒഴിവാക്കുന്നതിനായി അപേക്ഷ നൽകിയിട്ടുള്ളവരും  നവംബർ 25-മുതൽ  28- വരെ രാവിലെയും ഉച്ചയ്ക്കുമായി 2 സെഷനുകളായി നടത്തുന്ന  പരിശീലനത്തിൽ  നിർബന്ധമായും പങ്കെടുക്കണം.  അടിയന്തര സാഹചര്യത്താൽ പരിശീലനത്തിൽ പങ്കെടുക്കാൻ കഴിയാതെവരുന്നവർ  ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസറുടെ അനുമതിയോടെ  പിന്നീടുള്ള   ക്ലാസ്സിൽ ഹാജരാകണം. ഓരോ ദിവസവും പരിശീലനത്തിൽ പങ്കെടുക്കുന്ന ജീവനക്കാരുടെ വിവരങ്ങൾ അതത് ദിവസം ബന്ധപ്പെട്ട ബ്ലോക്ക്‌ /മുനിസിപ്പൽ / കോർപ്പറേഷൻ റിട്ടേണിങ് ഓഫീസർമാർ ഇ-ഡ്രോപ്  സൈറ്റിൽ ഉൾപ്പെടുത്തണം. പരിശീലന  ക്ലാസ്സിൽ പങ്കെടുക്കാത്തവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

date