Skip to main content

ഹരിത സന്ദേശയാത്ര ആരംഭിച്ചു

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഹരിത ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി എറണാകുളം ജില്ലാ ശുചിത്വ മിഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഹരിത സന്ദേശയാത്രക്ക് തുടക്കമായി. ജില്ലാ കളക്ടർ ജി പ്രിയങ്ക കളക്ടറേറ്റ് പരിസരത്ത് ഫ്ലാഗ് ഓഫ് ചെയ്തു.

 

ജില്ലയുടെ പ്രധാന നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വാഹനം പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പിന്റെ സന്ദേശം ഉയർത്തി വാഹനം പ്രചാരണം നടത്തും.

 പുനരുപയോഗ പുനഃചക്രമണ സാധ്യമായ വസ്തുക്കൾ മാത്രം പ്രചാരണത്തിന് ഉപയോഗിക്കുക, പ്രിന്റ് പരസ്യങ്ങൾക്കു പകരം ഡിജിറ്റൽ മാർഗങ്ങൾ, ഉപയോഗിക്കുക, മാലിന്യം യഥാവിധം കൈകാര്യം ചെയ്യുക തുടങ്ങിയ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യം.

 

തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എസ്‌ ശ്യാമലക്ഷ്മി , ശുചിത്വ മിഷൻ ജില്ലാ കോ ഓഡിനേറ്റർ ഡോ. ശീതൾ ജി മോഹൻ , അസ്സി. കോഓഡിനേറ്റർ കെ ജെ ലിജി വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date