Skip to main content
..

തദ്ദേശ തിരഞ്ഞെടുപ്പ്   ആന്റി ഡിഫൈസ്‌മെന്റ് സ്‌ക്വാഡുകള്‍ സജീവം - ജില്ലാ കലക്ടര്‍

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലെ പെരുമാറ്റ ചട്ടലംഘനത്തിനെതിരെ നടപടി സ്വീകരിക്കാന്‍ രൂപീകരിച്ച ജില്ലാതല-താലൂക്ക്തല  ആന്റി ഡിഫൈസ്‌മെന്റ് സ്‌ക്വാഡുകള്‍ പരാതികള്‍ കൃത്യതയോടെ പരിഹരിക്കുന്നുവെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്.  ഇതുവരെ 579 പരാതികള്‍ പരിഹരിച്ചു. ഹരിതചട്ട നിയമലംഘനങ്ങള്‍കണ്ടെത്തി പരിഹരിക്കുന്നുമുണ്ട്. പൊതുസ്ഥലങ്ങള്‍ കൈയ്യേറി  സ്ഥാപിച്ച  ഫ്‌ളക്‌സുകള്‍, ബോര്‍ഡുകള്‍, കൊടികള്‍ എന്നിവയും നീക്കംചെയ്തു.
ആര്‍.ആര്‍. ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. താലൂക്ക്തലങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അഞ്ച് പേരുടെ സംഘമാണ് ഓരോ സ്‌ക്വാഡിലും. ജില്ലാതല സ്‌ക്വാഡിന് ലഭിക്കുന്ന പരാതികള്‍  താലൂക്ക് തലങ്ങളിലേക്ക് കൈമാറി സമയബന്ധിതമായി പരാതി പരിഹരിച്ച് പരാതിക്കാര്‍ക്ക് മറുപടിയും നല്‍കിവരുന്നു. വാട്‌സാപ്പ്ഗ്രൂപ്പുകള്‍വഴിയാണ് പ്രവര്‍ത്തനഏകോപനം. തദ്ദേശസ്ഥാപന സെക്രട്ടറിമാരുടെ പങ്കാളിത്തം ഉറപ്പാക്കിയാണ് നടപടികള്‍.
നവംബര്‍ 18 മുതല്‍ 26 വരെ പരിഹരിച്ച പരാതികളുടെ വിശദാംശങ്ങള്‍:
ജില്ലാ സ്‌ക്വാഡ്: 37
താലൂക്കുകള്‍- കൊല്ലം: 100, കൊട്ടാരക്കര: 85 കുന്നത്തൂര്‍: 10, കരുനാഗപ്പള്ളി: 82, പുനലൂര്‍: 96, പത്തനാപുരം: 69, പരിഹരിച്ച മുഴുവന്‍ കേസുകളുടെ എണ്ണം: 579.
ജില്ലാ-താലൂക്ക്തല സ്‌ക്വാഡുകളുമായി ബന്ധപ്പെടാം:

ജില്ലാ ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ്: ജൂനിയര്‍ സൂപ്രണ്ട്, ജില്ലാ തല ഐ സി ഡി എസ് സെല്‍, കൊല്ലം  9847178111. താലൂക്ക്തല സ്‌ക്വാഡുകള്‍: കൊല്ലം: ആര്‍ ആര്‍ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് 9995995777, പുനലൂര്‍: പുനലൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ 8606651077, കരുനാഗപ്പള്ളി: ഐസിഡിഎസ് സൂപ്പര്‍വൈസര്‍ 7306425747, പത്തനാപുരം:  ഡെപ്യൂട്ടി തഹസില്‍ദാര്‍  9446169748, കുന്നത്തൂര്‍: ശാസ്താംകോട്ട എ.ഇ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട്  9447594348, കൊട്ടാരക്കര: തദ്ദേശസ്വയംഭരണ സ്ഥാപനം ജോയിന്റ് ഡയറക്ടറുടെ കാര്യാലയം ജൂനിയര്‍ സൂപ്രണ്ട് – 8547475625.
 

 

date