Skip to main content

തീവ്രവോട്ടര്‍പട്ടിക പരിഷ്‌കരണനടപടികള്‍ അതിവേഗത്തില്‍ : ജില്ലാ കലക്ടര്‍

ജില്ലയില്‍ തീവ്രവോട്ടര്‍പട്ടിക പരിഷ്‌കരണപ്രവര്‍ത്തനങ്ങള്‍ (എസ് ഐ ആര്‍) ദ്രുതഗതിയില്‍ നീങ്ങുകയാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. 2144527 വോട്ടര്‍മാര്‍ക്കും എന്യൂമറേഷന്‍ ഫോം വിതരണംചെയ്തു. തിരികെ ലഭ്യമാകുന്നമുറയ്ക്ക് ഡിജിറ്റല്‍വത്ക്കരണ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകും. താലൂക്കുകള്‍, വില്ലേജ് ഓഫീസ്, പോളിംഗ് സ്റ്റേഷന്‍, സാംസ്‌കാരിക കേന്ദ്രം, ഗ്രന്ഥാലയങ്ങള്‍ തുടങ്ങിയവയിലൂടെ ഫോം ശേഖരിക്കുന്നു.
വോളന്റിയര്‍മാര്‍, ഇ.എല്‍.സി കോഡിനേറ്റര്‍മാര്‍ തുടങ്ങിയവരെ നിയോഗിച്ച് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 28, 29, 30 തീയതികളിലായി വിതരണം ചെയ്ത ഫോമുകള്‍ തിരികെ ലഭ്യമാകുന്നുവെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, ബി എല്‍ ഒ മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഉറപ്പാക്കും.
ഇതിനോടകം 53 ശതമാനം എന്യൂമറേഷന്‍ ഫോമുകള്‍ ഡിജിറ്റല്‍വത്കരിച്ചു.  തിരികെ ലഭിക്കേണ്ട 10 ലക്ഷം പൂരിപ്പിച്ച ഫോമുകളുടെ ഡിജിറ്റല്‍വല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. പോളിംഗ് സ്റ്റേഷന്‍ കേന്ദ്രീകരിച്ചുള്ള ഫെസിലിറ്റേഷന്‍ സെന്ററുകള്‍, മെഗാക്യാമ്പുകള്‍ എന്നിവ പൊതുജനങ്ങള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തണം. പൂരിപ്പിച്ച ഫോമുകള്‍ ബി എല്‍ ഒമാര്‍ക്കും ശേഖരണകേന്ദ്രങ്ങളിലും എത്തിക്കണമെന്നും ജില്ലാ കലക്ടര്‍ ഓര്‍മിപിച്ചു.
 

date