പെരുമാറ്റചട്ടലംഘനം: രേഖകള്‍ ഹാജരാക്കണം - ജില്ലാ കലക്ടര്‍
തെളിവുകളോ രേഖകളോ ഹാജരാക്കുന്നതിലൂടെ പെരുമാറ്റചട്ടലംഘന പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാനാകുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. നിരീക്ഷണസമിതിയോഗത്തില് അധ്യക്ഷതവഹിക്കവേ പോസ്റ്റല്‍വോട്ടുകള്‍ ശേഖരിക്കാന്‍ അനധികൃതമായി ശ്രമിക്കുന്നവെന്ന പരാതിക്ക് രേഖകളില്ലെന്ന അപര്യാപ്തത ചൂണ്ടിക്കാട്ടി. ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച പരാതികളെല്ലാം ആന്റി ഡിഫേസ്മെന്റ് സ്ക്വാഡിന്റെ നടപടികളിലൂടെ തീര്‍പ്പാക്കുകയാണ്. പുനലൂര്‍ നഗരസഭയില്‍ സ്റ്റേഡിയം വാടകയ്ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട യോഗം ചേരേണ്ടതില്ല. തൃക്കോവില്‍വട്ടം പഞ്ചായത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷ സംസ്ഥാനതല സമിതിക്ക് കൈമാറാനും നിര്‍ദേശിച്ചു.
സമിതി കണ്‍വീനറായ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ്. സുബോധ്, അംഗങ്ങളായ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments