Skip to main content

സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍: എന്യൂമറേഷന്‍ ഫോമുകളുടെ വിതരണം 99 ശതമാനം പിന്നിട്ടു ഡിജിറ്റലൈസേഷൻ 85 ശതമാനം

 

വോട്ടര്‍പട്ടികയുടെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കൃത്യതയോടെ പുരോഗമിക്കുന്നു എന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എൻ ദേവിദാസ് .  21,21740 (99 ശതമാനം) എന്യൂമറേഷന്‍ ഫോമുകള്‍ വിതരണം ചെയ്തതായും 18,33921 (85 ശതമാനം) ഫോമുകള്‍ ശേഖരിച്ച് ഡിജിറ്റലൈസ് ചെയ്തതായും വ്യക്തമാക്കി. ആകെ 21,44527 വോട്ടര്‍മാരാണുള്ളത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ വിജ്ഞാപനപ്രകാരം ഡിസംബര്‍ 11 വരെ എന്യൂമറേഷന്‍ കാലയളവായി പുതുക്കി നിശ്ചയിച്ച സാഹചര്യത്തില്‍ വോട്ടര്‍മാരുടെ പ്രോജനി മാപ്പിംഗ്, എന്യുമറേഷന്‍ ഫോമുകളുടെ ശേഖരണം, ഡിജിറ്റൈസേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷന്‍- വില്ലേജ് തലങ്ങളില്‍ ഡിസംബര്‍ ഏഴ് വരെ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും.

അവസാന  എസ്.ഐ.ആര്‍ (2002 വോട്ടര്‍ പട്ടിക) പ്രകാരം വോട്ടര്‍മാരുടെ പ്രോജനി മാപ്പിംഗ് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ബൂത്ത് ലെവല്‍ ഓഫീസര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ എല്ലാ വോട്ടര്‍മാരും നല്‍കേണ്ടതാണ്. ഡിസംബര്‍ 16 മുതല്‍ 2026 ജനുവരി 15 വരെ ആക്ഷേപങ്ങളും പരാതികളും പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സമര്‍പ്പിക്കാം.

അവസാന എസ്.ഐ.ആര്‍ (2002 വോട്ടര്‍ പട്ടിക) പ്രകാരം മാപ്പ് ചെയ്യാന്‍ സാധിക്കാത്ത വോട്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കി ഹിയറിംഗ് നടത്തി വോട്ടര്‍ എന്ന നിലയിലുള്ള സൂചക രേഖകള്‍ പരിശോധിച്ച് ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ തീര്‍പ്പ് കല്‍പ്പിക്കും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ലഭിക്കുന്ന അപേക്ഷകളും ആക്ഷേപങ്ങളും പരാതികളും പരിശോധിച്ച് 2026 ഫെബ്രുവരി 14നാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക എന്നും അറിയിച്ചു.

date