Skip to main content

പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് - ജില്ലാ കലക്ടര്‍

തദ്ദേശതിരഞ്ഞെടുപ്പുമായിബന്ധപ്പെട്ട് ജില്ലയിലെ 61 ബൂത്തുകള്‍ പ്രശ്നബാധിതമെന്ന് കണ്ടെത്തിയ പശ്ചാത്തലത്തില്‍ കര്‍ശനസുരക്ഷാക്രമീകരണം സജ്ജമാക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ഇവിടങ്ങളില്‍ വെബ്കാസ്റ്റിംഗ്-വിഡിയോഗ്രാഫി സംവിധാനം ഏര്‍പ്പെടുത്തുകയാണ്.  നിരന്തരനിരീക്ഷണത്തിനായാണ് സാങ്കേതികസംവിധാനങ്ങള്‍ ഉള്‍പ്പെടുത്തുന്നത്. സുഗമമായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഉറപ്പ് വരുത്തുന്നതിനായി ജില്ലാതല കണ്ട്രോള്‍-മോണിറ്ററിങ് സെല്‍ രൂപീകരിച്ചതായും വ്യക്തമാക്കി.
 

 

date