Skip to main content

സ്ഥാനാര്‍ഥികള്‍ ആനുകൂല്യങ്ങള്‍ വിതരണംചെയ്യരുത്

തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായവര്‍ ജോലിയുടെ ഭാഗമായോ അല്ലാതെയോ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യരുതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. ക്ഷേമപെന്‍ഷനുകള്‍ വിതരണംചെയ്യുന്നത് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഒഴിവാക്കണം. സ്ഥാനാര്‍ഥികളായ ആശാവര്‍ക്കര്‍മാര്‍ സര്‍ക്കാര്‍നല്‍കുന്ന മരുന്നുകള്‍ മത്സരിക്കുന്ന മണ്ഡലത്തിലെ/വാര്‍ഡിലെ വോട്ടര്‍മാര്‍ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരിട്ട്‌വിതരണം ചെയ്യുന്നതില്‍ നിന്നും തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ മാറിനില്‍ക്കണം. മരുന്നും സാധനങ്ങളും ആനുകൂല്യവിതരണവും മുടങ്ങാതിരിക്കുന്നതിന് പകരംസംവിധാനം അതത് അധികാരികള്‍ ഏര്‍പ്പെടുത്തേണ്ടതാണ്.  ഇത് സംബന്ധിച്ച്   മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് വരണാധികാരികള്‍ സ്ഥാനാര്‍ഥികളുടെ യോഗം വിളിച്ചുചേര്‍ക്കണമെന്നും നിര്‍ദേശത്തിലുണ്ട്.  ജില്ലാതല പെരുമാറ്റചട്ട നിരീക്ഷണസമിതി ഇക്കാര്യം  കര്‍ശനമായി നിരീക്ഷിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു.
 

 

date