Skip to main content

അദാലത്ത് ജനുവരി ആറിന്

  സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ കമ്മിഷന്‍ ജില്ലയില്‍ ജനുവരി ആറിന്  രാവിലെ 10.30 മുതല്‍ വൈകിട്ട് അഞ്ച് വരെ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരാതിപരിഹാര അദാലത്ത് നടത്തും. ചെയര്‍പേഴ്സണ്‍ ശേഖരന്‍ മിനിയോടന്‍, അംഗങ്ങളായ ടി.കെ.വാസു, അഡ്വ.സേതു നാരായണന്‍ എന്നിവര്‍  നേതൃത്വം നല്‍കും. വിവിധ വിഷയങ്ങളില്‍ സമര്‍പ്പിച്ചതും വിചാരണയില്‍ ഉള്ളതുമായ കേസുകളില്‍ പരാതിക്കാരെയും  ഉദ്യോഗസ്ഥരെയും നേരില്‍കേട്ട് തീര്‍പ്പാക്കും. ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍   പങ്കെടുക്കും.
 
 

date