Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

തീയതി നീട്ടി

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ എട്ടാം തരം മുതല്‍ പഠിക്കുന്ന മക്കള്‍ക്കുളള 2025-26 വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള സമയപരിധി ഡിസംബര്‍ 15 വരെ നീട്ടി. അപേക്ഷാ ഫോറം നേരിട്ട് ജില്ലാ ഓഫീസില്‍ നിന്നും കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ kmtwwfb.org വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. ഫോണ്‍: 0497-2705197

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍

കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോട് കൂടി തിരുവനന്തപുരം ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് ഇന്റ്റേണ്‍ഷിപ്പോടുകൂടി റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ്ടു കഴിഞ്ഞവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍- 7994926081

സര്‍ക്കാര്‍ കലണ്ടര്‍ വില്‍പ്പനക്ക്

2026 ലെ സര്‍ക്കാര്‍ കലണ്ടര്‍ ഒന്നിന് 35 രൂപ നിരക്കില്‍ കണ്ണൂര്‍ ജില്ലാ ഫോം  സ്റ്റോറില്‍ ലഭിക്കും. ഫോണ്‍: 0497-2746406

ക്വട്ടേഷന്‍

കണ്ണൂര്‍ മുന്‍സിഫ് കോടതിയിലെ ലോ ജേര്‍ണലുകള്‍ ബൈന്‍ഡ് ചെയ്യുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. മുദ്രവച്ച ക്വട്ടേഷനുകള്‍ ഡിസംബര്‍ 16 ന് വൈകിട്ട് നാലിനകം കോടതിയില്‍ ലഭിക്കണം. ഫോണ്‍ : 0497 2702524

ലേലം
 
കോടതിപ്പിഴ ഇനത്തില്‍ കുടിശ്ശികയും മറ്റ് ചാര്‍ജുകളും ഈടാക്കുന്നതിന് ഇരിട്ടി താലൂക്ക് കല്ല്യാട് അംശം ദേശത്ത് സര്‍വ്വെ നമ്പര്‍ 40/131 ല്‍ ഉള്‍പ്പെട്ട 0.0074 ഹെക്ടര്‍ വസ്തുവും അതില്‍ ഉള്‍പ്പെട്ടവയും ഡിസംബര്‍ പത്തിന് രാവിലെ 11 മണിക്ക് കല്ല്യാട് വില്ലേജ് ഓഫീസില്‍ വച്ച് പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. ഫോണ്‍- 0490 2494910

date