Skip to main content

ഗതാഗതം നിയന്ത്രണം

റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പാലക്കാട് കഞ്ചിക്കോട് റെയില്‍വേ സ്റ്റേഷന്‍ യാര്‍ഡിന് (കിലോമീറ്റര്‍ 521/200300) ഇടയിലുള്ള ലെവല്‍ ക്രോസിങ് ഗേറ്റ് നമ്പര്‍ 155 (ആര്യവൈദ്യശാല ഗേറ്റ്) ആറ് ദിവസത്തേക്ക് അടച്ചിടും. ഡിസംബര്‍ ആറിന് രാവിലെ മൂന്ന് മുതല്‍ ഡിസംബര്‍ 11 ന് രാത്രി എട്ട് വരെയാണ് നിയന്ത്രണം. ഈ ദിവസങ്ങളില്‍ ചെറിയ വാഹനങ്ങള്‍ ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് ബ്രിഡ്ജ് നം. 573 വഴിയുള്ള ബദല്‍ മാര്‍ഗ്ഗം ഉപയോഗിക്കാമെന്ന് അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

 

date