Post Category
ഉത്സവ-മദ്യനിരോധിത മേഖല
മയ്യനാട് പുല്ലിച്ചിറ മരിയന്‍ വാര്‍ഷിക തീര്‍ഥാടന മഹോത്സവത്തോടനുബന്ധിച്ച് ഡിസംബര്‍ 20 മുതല്‍ 22 വരെ പള്ളിയും രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും മദ്യനിരോധിത ഉത്സവമേഖലയായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. ഹരിതചട്ടം കര്‍ശനമായി പാലിക്കണം. ഭക്ഷ്യസുരക്ഷ, ശബ്ദമലിനീകരണം, പരിസര മലിനീകരണം തുടങ്ങി പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വിഷയങ്ങളിലും ക്രമ സമാധാനപാലനത്തിലും ബന്ധപ്പെട്ട വകുപ്പുകള്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചു.
date
- Log in to post comments