Skip to main content

സംസ്ഥാന ക്ഷീര  സംഗമം മാധ്യമ അവാര്‍ഡ്  

ക്ഷീര വികസന  വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനുവരിയില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന ക്ഷീര  സംഗമം ''പടവ് 2026'' നോടനുബന്ധിച്ച് മാധ്യമ അവാര്‍ഡുകള്‍   നല്‍കുന്നു.  ക്ഷീരവികസനവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലാണ് പുരസ്‌കാരം.
പൊതുവിഭാഗത്തില്‍ മികച്ച പത്ര റിപ്പോര്‍ട്ട്, മികച്ച പത്ര ഫീച്ചര്‍,  മികച്ച ഫീച്ചര്‍/ലേഖനം (കാര്‍ഷിക മാസികകള്‍),  മികച്ച പുസ്തകം (ക്ഷീര മേഖല), മികച്ച ശ്രവ്യ മാധ്യമ ഫീച്ചര്‍,  മികച്ച ദൃശ്യ മാധ്യമ റിപ്പോര്‍ട്ട്, മികച്ച ദൃശ്യ മാധ്യമ ഫീച്ചര്‍, മികച്ച ദൃശ്യ മാധ്യമ ഡോക്കുമെന്ററി/ മാഗസിന്‍ പ്രോഗ്രാം, മികച്ച ഫോട്ടോഗ്രാഫ് ('ക്ഷീരമേഖല മാറുന്ന കാഴ്ചപ്പാടുകള്‍’വിഷയത്തില്‍) എന്നിവയിലാണ് അവാര്‍ഡ്.
ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മികച്ച ഫീച്ചര്‍-ദിനപ്പത്രം, ആനുകാലികം, മികച്ച ഫോട്ടോഗ്രാഫ് ('ക്ഷീരമേഖല മാറുന്ന കാഴ്ചപ്പാടുകള്‍’വിഷയത്തില്‍) എന്നീ വിഭാഗങ്ങളിലെ എന്‍ട്രികളാണ് പരിഗണിക്കുക.
എന്‍ട്രികള്‍  2024 ജനുവരി ഒന്ന് മുതല്‍ 2025 ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ പ്രസിദ്ധീകരിച്ചതായിരിക്കണം. വിജയികള്‍ക്ക് 25,000 രൂപ ക്യാഷ് അവാര്‍ഡും, ഫലകവും, പ്രശസ്തി പത്രവും നല്‍കും. നിബന്ധനകളും അപേക്ഷാഫോം മാതൃകയും വിശദവിവരങ്ങളും www.dairydevelopment.kerala.gov.in ല്‍ ലഭിക്കും. ഡിസംബര്‍ 30 വൈകിട്ട് നാലിനകം ഡെപ്യൂട്ടി ഡയറക്ടര്‍ (എക്‌സ്റ്റെന്‍ഷന്‍), ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ,് പട്ടം പി.ഒ. തിരുവനന്തപുരം -695004 വിലാസത്തില്‍ അപേക്ഷ ലഭ്യമാക്കണം. വിവരങ്ങള്‍ക്ക്: ഫോണ്‍ . 9995240861, 9446453247, 9495541251.
                                          

date