Post Category
പാചക മത്സരം
സംസ്ഥാന ക്ഷീര സംഗമം ''പടവ് 2026'' നോടനുബന്ധിച്ച് ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തില്‍ ജനുവരി 14, 15 തീയതികളില്‍ ജില്ലയിലെ വനിതകള്‍ക്കായി ‘നൂതന ക്ഷീരോത്പന്ന നിര്‍മാണത്തില്‍' പാചക മത്സരം സംഘടിപ്പിക്കും. മത്സരത്തില്‍ പങ്കെടുക്കാനായി നിര്‍മിക്കാനുദ്ദേശിക്കുന്ന പാലുത്പന്നത്തിന്റെ വിശദമായ പാചക കുറിപ്പ് dtcoachira@gmail.com ല്‍ അയയ്ക്കണം. രജിസ്ട്രേഷന് ഡിസംബര്‍ 27 ന് വൈകിട്ട് അഞ്ചിനകം ഓച്ചിറ ക്ഷീരോല്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍: 8089391209, 0476 2698550.
date
- Log in to post comments