Post Category
കെ.ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന
കൊല്ലം ജില്ല വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലെ പരീക്ഷാകേന്ദ്രങ്ങളില്‍ സെപ്തംബര്‍ 18,19 തീയതികളില്‍ കെ ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റ് പരിശോധന ഡിസംബര്‍ 18, 19, 20,22 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ നടത്തും. ഹാള്‍ടിക്കറ്റിന്റെയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടേയും അസലും പകര്‍പ്പും ഹാജരാക്കണം. കാറ്റഗറി ഒന്ന് ഡിസംബര്‍ 18നും കാറ്റഗറി രണ്ട് 19നും കാറ്റഗറി മൂന്ന് 20നും കാറ്റഗറി നാല് 22നുമാണ് പരിശോധന. ഫോണ്‍ 0474 2793546.
date
- Log in to post comments