സൗജന്യ പരിശീലനം
പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവ സബ് ജയിൽ റോഡിന് സമീപം പ്രവർത്തിച്ചുവരുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/ പട്ടികവർഗ/ മറ്റർഹ മറ്റ് പിന്നാക്ക വിഭാഗ വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി, പ്ലസ് ടു അടിസ്ഥാന യോഗ്യതയാക്കി കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പരീക്ഷക്കുള്ള സൗജന്യ പരിശീലന ക്ലാസുകൾക്കായി അപേക്ഷകൾ ക്ഷണിച്ചു.
ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ.ബി.സി/ ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം സീറ്റ് അനുവദിക്കും. പരിശീലനത്തിന് തിരഞ്ഞെടുക്കുന്ന പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗ വിദ്യാർഥികൾക്ക് നിയമാനുസൃതം സ്റ്റൈപന്റ് ലഭിക്കുന്നതാണ്. അപേക്ഷകൾ ഫോട്ടോ, ജാതി, വരുമാനം, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജനുവരി 1ന് വൈകിട്ട് 5ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: 0484 2623304, 6282858374.
പി.എൻ.എക്സ് 6033/2025
- Log in to post comments