Skip to main content

വോക്ക് ഇന്‍ ഇന്റര്‍വ്യൂ

നാഷണല്‍ ആയുഷ് മിഷന്റെ കൊല്ലം യൂണിറ്റില്‍  വിവിധ തസ്തികളിലേക്ക് ഡിസംബര്‍ 27 ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ആയുര്‍വേദ തെറാപിസ്റ്റ് (പുരുഷന്‍)-യോഗ്യത- ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ്, 2025 ഡിസംബര്‍ 17ന് 50 വയസ് കവിയരുത്. 60 വയസിന് താഴെയുള്ള വിരമിച്ച ആയുര്‍വേദ തെറാപ്പിസ്റ്റുമാരെ പരിഗണിക്കും. അഭിമുഖ സമയം   രാവിലെ 10.30 മണി.  മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (ഫിസിയോതെറാപ്പി യൂണിറ്റ്) - അസിസ്റ്റന്റ് ഫിസിയോതെറാപ്പി/ വി.എച്ച്.എസ്.ഇ ഫിസിയോതെറാപ്പിയില്‍ സര്‍ട്ടിഫിക്കറ്റ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം,  2025 ഡിസംബര്‍ 17ന് 40 വയസ് കവിയരുത്. അഭിമുഖ സമയം ഉച്ചയ്ക്ക് 12 മണി. ഒപ്‌റ്റോമെട്രിസ്റ്റ് - ഒപ്‌റ്റോമെട്രിയില്‍ ബി.എസ്.സി /രണ്ട് വര്‍ഷത്തെ ഡിപ്ലോമ, അഭിമുഖ സമയം ഉച്ചയ്ക്ക് രണ്ട് മണി.  അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം   ആശ്രാമത്തുള്ള   നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം.വിവരങ്ങള്‍ക്ക്: www.nam.kerala.gov.in ഫോണ്‍: 0474 2082261.
                                               

 

date