Post Category
അഡീഷണല്‍ കൗണ്‍സിലര്‍ നിയമനം
പുനലൂര്‍ കുടുംബ കോടതിയിലേക്ക് 1000 രൂപ ദിവസ വേതന നിരക്കില്‍ താല്‍ക്കാലിക അഡീഷണല്‍ കൗണ്‍സിലര്‍മാരുടെ പാനല്‍ രൂപീകരണത്തിന് യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: സോഷ്യല്‍ വര്‍ക്ക്/സൈക്കോളജിയില്‍ ബിരുദാനന്തരബിരുദം, ഫാമിലി കൗണ്‍സിലിംഗില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം.
ബയോഡേറ്റ, പ്രായം, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളും ഫോണ്‍ നമ്പറും ഇമെയിലും സഹിതമുള്ള അപേക്ഷ ജഡ്ജ്, ഫാമിലി കോടതി, കോര്‍ട്ട് കോംപ്ലക്സ് പുനലൂര്‍, പിന് 691305 വിലാസത്തില്‍ ജനുവരി ഒമ്പതിന് വൈകിട്ട് മൂന്നിനകം ലഭ്യമാക്കണം. ഫോണ്‍: 04752224489.
date
- Log in to post comments