Post Category
പരിശീലനം
കൊട്ടാരക്കര കില സി.എസ്.ഇ.ഡി. യില്‍ ഡിസംബര്‍ 29 മുതല്‍ ഡിസംബര്‍ 31 വരെ 'ബ്രാന്‍ഡിംഗ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്' വിഷയത്തിലും ഡിസംബര്‍ 30 മുതല്‍ ജനുവരി ഒന്ന് വരെ 'തേനീച്ച വളര്‍ത്തല്‍' വിഷയത്തിലും പരിശീലനം നടത്തും. കുടുംബശ്രീ യൂണിറ്റുകള്‍ക്കും സ്വയം സഹായ സംഘാംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. 18 മുതല്‍ 50 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലുള്ളവര്‍ക്കാണ് പരിശീലനം. ഡിസംബര്‍ 26ന് മുന്‍പായി അപേക്ഷിക്കണം. രജിസ്‌ട്രേഷനായി പേര്, വിലാസം എന്നിവ 8590108078 നമ്പറിലേക്ക് വാട്ട്‌സാപ്പ് ചെയ്യണം.
date
- Log in to post comments