Post Category
ഓവര്‍സിയര്‍ നിയമനം
പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ്, കൊല്ലം ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഓവര്‍സിയറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ. പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസ വേതനം 21070 രൂപ. സ്വയം തയ്യാറാക്കിയ അപേക്ഷ (ആറ് മാസത്തിനകം എടുത്ത പാസ്പോര്‍ട്ട്സൈസ് കളര്‍ ഫോട്ടോ സഹിതം) യോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഡിസംബര്‍ 30ന് വൈകിട്ട് നാലിനകം ലഭ്യമാക്കണം. വിവരങ്ങള്‍ക്ക്: ജില്ലാ പഞ്ചായത്തിലുള്ള പി.എം.ജി.എസ്.വൈ, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ്, എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയം. ഫോണ്‍: 9188748250.
date
- Log in to post comments