Skip to main content

ജില്ലാ ബഡ്സ് ഒളിമ്പിയ ഇന്ന്

 

ബുദ്ധിപരമായി വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ 'ബഡ്സ് ഒളിമ്പിയ 2.0' എന്ന പേരില്‍ ജില്ലാതല കായികമത്സരം സംഘടിപ്പിക്കും. മേപ്പയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് മത്സരം. കുടുംബശ്രീ മിഷന്റെ സാമൂഹിക ഉള്‍ചേര്‍ക്കല്‍, സാമൂഹിക വികസന പദ്ധതികളുടെ ഭാഗമായാണ് പരിപാടി. ജില്ലയിലെ 42 ബഡ്സ്, ബി.ആര്‍.സി സ്ഥാപനങ്ങളിലെ മുന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും.

date