Post Category
ബേപ്പൂര്‍ വാട്ടര്‍ഫെസ്റ്റ്: ബീച്ച് വോളിബോൾ മത്സരം ഇന്ന്
ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് അഞ്ചാം പതിപ്പിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിക്കുന്ന ബീച്ച് വോളിബോൾ മത്സരം ഇന്ന് (23) വൈകിട്ട് അഞ്ച് മണിക്ക് ബേപ്പൂര്‍ മറീന ബീച്ചില്‍ നടക്കും. പരിപാടി യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ വി കെ സനോജ് ഉദ്ഘാടനം ചെയ്യും. പുരുഷ-വനിതാ വിഭാഗങ്ങളിലായി എട്ട് വീതം ടീമുകളാണ് കളത്തിലിറങ്ങുക. മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റനും ഇന്ത്യൻ വോളിബോൾ കോച്ചുമായ കിഷോർ കുമാർ എം ബി എ വേളം എന്ന ടീമിനു വേണ്ടി കളത്തിലിറങ്ങും ഒന്നാം സ്ഥാനം നേടുന്ന ടീമിന് 12000 രൂപയും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 8000 രൂപയുമാണ് സമ്മാനത്തുക. സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
date
- Log in to post comments