Skip to main content

എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴില്‍ മേള ഡിസംബര്‍ -27 ന്

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജോബ് ഇന്റര്‍വ്യൂ ഡിസംബര്‍ 27-ന് രാവിലെ 10 മുതല്‍ 1.30 വരെ 'മലപ്പുറം എംപ്ലോയബിലിറ്റി' സെന്ററില്‍ നടക്കും. പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന ജോബ് ഫെയറില്‍ മുന്‍കാലങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ടെത്തി 300 രൂപയടച്ച് രജിസ്ട്രേഷന്‍ നേടാം. പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 27ന് രാവിലെ 10ന് മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് / എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാവണം. രജിസ്റ്റര്‍ ചെയ്യേണ്ട ഉദ്യോഗാര്‍ത്ഥികള്‍ ഫോട്ടോ, ഏതെങ്കിലും ഐഡി കാര്‍ഡ് പകര്‍പ്പ്, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, റെസ്യൂമെ പകര്‍പ്പ് (അഞ്ച് കോപ്പി) എന്നിവ കൊണ്ടുവരണം. ഫോണ്‍ 0483-2734737, 8078428570.

date