*സദ്ഭരണ വാരാഘോഷം; ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു*
കളക്ടറേറ്റില്‍ സദ്ഭരണ വാരാഘോഷത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്ക് ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ റിട്ട ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ജി. ബാലഗോപാല്‍ ക്ലാസെടുത്തു. സര്‍ക്കാര്‍ സേവനങ്ങള്‍ ഏകീകൃത പ്ലാറ്റ്‌ഫോം മുഖേന സുതാര്യമായി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കണമെന്ന് അദ്ദേഹം ബാലഗോപാല്‍ പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഡിജിറ്റല്‍ സദ്ഭരണ മാതൃക നടപ്പാക്കി പൊതുജനങ്ങള്‍ക്ക് മികച്ച സേവനം ഉറപ്പാക്കാന്‍ ജീവനക്കാര്‍ക്ക് സാധിക്കണം. തൊഴില്‍ മേഖലയിലെ മികച്ച ചുറ്റുപാട് മികവുറ്റസദ്ഭരണം കാഴ്ചവെയ്ക്കാന്‍ അവസരമൊരുക്കും.
പരാതി പരിഹാരം, മികച്ച ഭരണരീതികള്‍ താഴെത്തട്ടിലേക്ക് എത്തിക്കുക, സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കല്‍, സമയബന്ധിത സേവനം, വ്യക്തമായ വിവരം, രേഖാമൂലമുള്ള തീരുമാനങ്ങള്‍ ലഭ്യമാക്കല്‍, ഡിജിറ്റല്‍ ആക്‌സസ് ലഭ്യമാക്കല്‍ തുടങ്ങിയ പൗരവകാശങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്ക് അധികാരമുണ്ട്. സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്ന പൊതുജനങ്ങളോട് അവരുടെ വൈകാരിക, മാനസിക, സാമൂഹിക അവസ്ഥകള്‍ തിരിച്ചരിഞ്ഞ് സഹാനുഭൂതിയോടെ പൊരുമാറാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പശാലയില്‍ അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന, എ.ഡി.എം ഇന്‍-ചാര്‍ജ് കെ. മനോജ് കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു.
- Log in to post comments