Post Category
ഉപഭോക്തൃ പ്രസ്ഥാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം: പി. ഉബൈദുള്ള എം.എല്‍.എ
ഉപഭോക്തൃ ചൂഷണം കൂടി വരുന്നതിനാല്‍ ഉപഭോക്തൃ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് പി. ഉബൈദുള്ള എം.എല്‍.എ. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ദേശീയ ഉപഭോക്തൃദിന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ ജില്ലാ ഉപഭോക്തൃകമ്മീഷന്‍ പ്രസിഡന്റ് കെ. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ വി.ആര് വിനോദ്, നിയുക്ത മലപ്പുറം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ അഡ്വ. റിനിഷ, കമ്മീഷന് മെമ്പര്‍ പ്രീതി ശിവരാമന്, ബാര്‍ അസോസിയേഷന് പ്രസിഡന്റ്, അഡ്വ. എ.കെ. ഷിബു, പ്രസ്സ് ക്ലബ് സെക്രട്ടറി വി.പി. നാസര്‍, അബ്ദു റഹീം പൂക്കത്ത്, അസിസ്റ്റന്റ് രജിസ്ട്രാര്‍ പി.ആര്. സ്മിത, ജില്ലാ സപ്ലൈ ഓഫീസര്‍ എ. സജ്ജാദ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments