Skip to main content

ആരോഗ്യം ആനന്ദം വൈബ് ഫോര്‍ വെല്‍നെസ് ക്യാമ്പയിന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും

 

ആരോഗ്യവകുപ്പിന്റെ ആരോഗ്യം ആനന്ദം വൈബ് ഫോര്‍ വെല്‍നെസ് ക്യാമ്പയിന്റെ ജില്ലാതല പ്രീ ലോഞ്ച് ഡിസംബര്‍ 27 ശനിയാഴ്ച രാവിലെ 11 മണിക്ക് മ്യൂസിയം, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കലക്ടറേറ്റ് ആംഫി തിയേറ്ററില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. കെ.ടി രേഖ അധ്യക്ഷയാകും. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, സിനിമാതാരം നിഹാരിക എസ് മോഹന്‍ എന്നിവരും വിവിധ വകുപ്പ് മേധാവിമാരും പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി കളരിപ്പയറ്റ്, സൂംബ ഡാന്‍സ്, യോഗാ ഡാന്‍സ്, വാക്കത്തോണ്‍ എന്നിവയും അരങ്ങേറും. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ കലാ കായിക പരിപാടികളും സംഘടിപ്പിക്കും. ഹെല്‍ത്തി ലൈഫ് റോഡ് ഷോയുടെ ഭാഗമായുള്ള സൈക്കിള്‍ റാലിയും ആംഫി തിയേറ്ററില്‍ ക്യാമ്പയിന്‍ പര്യടന വാഹനത്തിനോടൊപ്പം എത്തിച്ചേരും.

date