അറിയിപ്പുകള്
സ്റ്റെനോഗ്രഫി പരിശീലനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കോഴിക്കോട് ഈസ്റ്റ് ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-എക്സാമിനേഷന് ട്രെയിനിങ് സെന്ററില്‍ രണ്ട് വര്‍ഷത്തെ സൗജന്യ സ്റ്റെനോഗ്രഫി (ടൈപ്പ്റൈറ്റിങ് ആന്‍ഡ് കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസ്സിങ്, ഷോര്‍ട്ട് ഹാന്‍ഡ്) പരിശീലനത്തിന് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി പാസായ കോഴിക്കോട്, കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: 20 വയസ്സ്. ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം 2026 ജനുവരി ഒന്നിനുള്ളില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 9446833259.
ജലവിതരണം മുടങ്ങും
കേരള വാട്ടര്‍ അതോറിറ്റി കൊടുവള്ളി സെക്ഷന്‍ പരിധിയിലെ മുക്കം-കുറ്റിപ്പാല-വെസ്റ്റ് മാമ്പറ്റ റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ 31 വരെ മുക്കം പമ്പ്ഹൗസില്‍ നിന്നുള്ള ജലവിതരണം പൂര്‍ണമായും തടസ്സപ്പെടും.
പ്രമോട്ടര്‍/ഹെല്‍ത്ത് പ്രമോട്ടര്‍ അഭിമുഖം
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലെ ഓഫീസുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും ഫീല്‍ഡ്തല
പ്രമോട്ടര്‍/ഹെല്‍ത്ത് പ്രമോട്ടര്‍ നിയമനത്തിനുള്ള പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റഷന്‍ ഓഫീസിന് കീഴിലെ അപേക്ഷകരുടെ കൂടിക്കാഴ്ച ജനുവരി ആറിനും കോടഞ്ചേരിയിലേത് ഏഴിനും കോഴിക്കോട്
സിവില്‍ സ്റ്റേഷനിലെ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ (സി ബ്ലോക്ക്, നാലാംനില) നടക്കും. അപേക്ഷ
സമര്‍പ്പിച്ചവരില്‍ ഇന്റര്‍വ്യൂ കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് നേരിട്ടെത്തി കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.
ടെണ്ടര്‍ ക്ഷണിച്ചു
2026 ജനുവരി 18 മുതല്‍ 22 വരെ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ബീച്ച് റോഡിലുള്ള ആസ്പിന്‍ കോര്‍ട്ട്യാര്‍ഡ്സില്‍ നടക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളുടെ ഉല്പന്ന പ്രദര്‍ശന-വിപണന മേളക്ക് താല്‍ക്കാലിക സ്റ്റാളുകള്‍ നിര്‍മിച്ച് ലൈറ്റ്, സൗണ്ട്, ഗേറ്റ് തുടങ്ങിയവ സ്ഥാപിക്കാന്‍ അംഗീകൃത കരാറുകാരില്‍നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജനുവരി ഒമ്പതിന് വൈകിട്ട് മൂന്ന് വരെ ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കോഴിക്കോട് എന്ന വിലാസത്തില്‍ സ്വീകരിക്കും.
ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ കോഴ്സ്
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ കോഴിക്കോട് മേഖലാ കേന്ദ്രത്തില്‍ എസ്.എസ്.എല്‍.സി പാസായ ഭിന്നശേഷിക്കാര്‍ക്കായി ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമഷന്‍ എന്ന സൗജന്യ കമ്പ്യൂട്ടര്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് കോഴിക്കോട് മാവൂര്‍ റോഡിലുള്ള ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0495 2720250.
- Log in to post comments