Skip to main content

നിയമസഭാ പുസ്തകോത്സവം ജനുവരി 7 മുതൽ 13 വരെ: ഉദ്ഘാടനം മുഖ്യമന്ത്രി

*മീഡിയാ സെൽ  ഉദ്ഘാടനം ചെയ്തു

രാജ്യാന്തരശ്രദ്ധയാകർഷിച്ച കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പ് 2026 ജനുവരി 7 മുതൽ 13 വരെയുള്ള ദിവസങ്ങളിൽ നടക്കും. പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം ജനുവരി ഏഴിന് രാവിലെ 11 മണിക്ക് ആർ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ  മുഖ്യമന്ത്രി  പിണറായി വിജയൻ നിർവ്വഹിക്കും. പ്രമുഖ വ്യക്തികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. 180 പ്രസാധകർ പങ്കെടുക്കുന്ന പുസ്തകോത്സവത്തിൽ 300 സ്റ്റാളുകളായിരിക്കും ഉണ്ടാവുക. പുസ്തകപ്രകാശനങ്ങൾപുസ്തകചർച്ചകൾസംവാദങ്ങൾഎഴുത്തുകാരുമായുള്ള അഭിമുഖസംഭാഷണങ്ങൾപ്രഭാഷണങ്ങൾ തുടങ്ങി നിരവധി പരിപാടികൾ ആറ് വേദികളിലായി നടക്കുന്നമെന്ന്  മീഡിയാ സെൽ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന വാർത്താസമ്മേളനത്തിൽ സ്പീക്കർ      എ. എൻ. ഷംസീർ അറിയിച്ചു.

മൗറീഷ്യസിന്റെ ആദ്യ വനിതാ പ്രസിഡന്റ് അമീന ഗുരിബ് ഫക്കിംശ്രീലങ്കൻ സാഹിത്യകാരൻ ചൂളാനന്ദ സമരനായകെബുക്കർ പ്രൈസ് ജേതാവ് ബാനു മുഷ്താഖ്തസ്ലിമ നസ്രിൻറാണാ അയൂബ്പ്രഫുൽ ഷിലേദാർസൈറ ഷാ ഹലീംടി.എം. കൃഷ്ണആകാർ പട്ടേൽശശി തരൂർപി. സായിനാഥ്സ്റ്റാൻലി ജോൺചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്ഡി.ജി.പി റവാഡ ചന്ദ്രശേഖർവേണു രാജാമണി ഉൾപ്പെടെ ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയരായ നിരവധി എഴുത്തുകാരും മാധ്യമപ്രവർത്തകരും സാമൂഹിക-സാംസ്‌കാരിക പ്രവർത്തകരും ഉദ്യോഗസ്ഥരും പങ്കെടുക്കും. ടി. പത്മനാഭൻഎൻ.ഇ. സുധീർവി. മധുസൂദനൻ നായർകെ.ആർ.മീരടി.ഡി. രാമകൃഷ്ണൻസുഭാഷ് ചന്ദ്രൻഎസ്.ഹരീഷ്ആർ. രാജശ്രീജി.ആർ. ഇന്ദുഗോപൻഅംബികാസുതൻ മങ്ങാട്ഹരിത സാവിത്രിലാൽജോസ് തുടങ്ങിയ മലയാളത്തിന്റെ പ്രിയ എഴുത്തുകാരും കലാകാരന്മാരും പുസ്തകോത്സവത്തിന്റെ ഭാഗമാകും.

ചിരിയും ചിന്തയുമായി മലയാള സിനിമയിലെ നിറസാന്നിദ്ധ്യമായിരുന്ന ശ്രീനിവാസന്റെ ഓർമ്മയിൽ പ്രിയദർശൻസത്യൻ അന്തിക്കാട്കമൽ തുടങ്ങിയവർ ഒത്തുചേരുന്ന പരിപാടി ഉണ്ടായിരിക്കും.

കെ.സി. വേണുഗോപാൽഎം.എ. ബേബിഎം.വി. ഗോവിന്ദൻ മാസ്റ്റർബിനോയ് വിശ്വം തുടങ്ങിയ രാഷ്ട്രീയരംഗത്തെ പ്രമുഖ നേതാക്കളും മന്ത്രിമാരും സാമാജികരും വിവിധ സെഷനുകളിലായി പങ്കെടുക്കും.

ഏഴ് ദിവസങ്ങളിലായി പത്ത് ചാനലുകൾ അവതരിപ്പിക്കുന്ന മെഗാഷോകൾ ഉണ്ടായിരിക്കും. വൈകുന്നേരങ്ങളിൽ ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ വച്ചാണ് മെഗാഷോകൾ അരങ്ങേറുക. കെ.എസ്. ചിത്രസിത്താര കൃഷ്ണകുമാർഗൗരിലക്ഷ്മിശ്വേതാ മേനോൻമഞ്ജരിശ്രീനിവാസ്ശരത്മധു ബാലകൃഷ്ണൻവിധു പ്രതാപ്ഹരി ശങ്കർമെന്റലിസ്റ്റ് ആദി തുടങ്ങിയ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന 10 മെഗാഷോകളാണുള്ളത്. ഓരോ മെഗാ ഷോകളിലും മന്ത്രിമാരുടെയും മറ്റു സാമാജികരുടെയും പങ്കാളിത്തം ഉണ്ടായിരിക്കും.

ജനുവരി 8 മുതൽ 12 വരെ വടക്കൻ കേരളത്തിന്റെ തനതുകലാരൂപമായ തെയ്യം അവതരിപ്പിക്കും. തെയ്യാവതരണത്തിന്റെ ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി  സജി ചെറിയാൻ നിർവ്വഹിക്കും. പത്മശ്രീ ഇ.പി. നാരായണന്റെ നേതൃത്വത്തിൽ മാഹിതെയ്യം പൈതൃക സമിതിയാണ്  തെയ്യങ്ങളെ അവതരിപ്പിക്കുന്നത്. പൊട്ടൻ തെയ്യംഅഗ്നികണ്ഠാകർണൻ തെയ്യംകുട്ടിച്ചാത്തൻ തിറപൂക്കുട്ടിച്ചാത്തൻ തുടങ്ങിയ വിവിധ തെയ്യങ്ങളാണ് അരങ്ങേറുക. ഒരു ദിവസം കളരിപ്പയറ്റ് പ്രദർശനവും ഉണ്ടായിരിക്കും.

വിദ്യാർത്ഥികൾക്ക് പ്രത്യേകമായി സജ്ജീകരിക്കുന്ന സ്റ്റുഡന്റ്സ് കോർണറിൽ ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി.മനോജ്കുമാർഅർജ്ജുൻ പാണ്ഡ്യൻഎം. ജി. രാജമാണിക്യംഡോ. കെ.വാസുകി തുടങ്ങിയ ഐ.എ.എസ് ഉദ്യോഗസ്ഥർനേവിയുടെ ലഫ്റ്റനന്റ് കമാൻഡർമാരായ ദിൽനഎ. രൂപിമ,  കലാമണ്ഡലം ബിന്ദുമാരാർകല്ല്യാണി ഗോപകുമാർശ്രീജ പ്രിയദർശൻമീനാക്ഷികെ.പി.ശശികുമാർഅഖിൽ പി. ധർമ്മജൻബാബു അബ്രഹാം തുടങ്ങിയ സാഹിത്യ- സാമൂഹിക- കലാരംഗങ്ങളിലെ പ്രമുഖർ - തുടങ്ങിയ വിവിധ മേഖലകളിലുള്ളവർ കുട്ടികളുമായി സംവദിക്കും.  അയിഷ ആനടിയിൽഫാത്തിമ അൻഷി തുടങ്ങിയ വിദ്യാർത്ഥി സുഹൃത്തുക്കളും പുസ്തകോത്സവത്തിൽ അതിഥികളായി സ്റ്റുഡന്റ്സ് കോർണർ വേദിയിലെത്തുന്നുണ്ട്. ആശയസംവാദങ്ങൾക്കു പുറമേ കഥപറച്ചിലും ഫാഷൻ ഷോയും കുട്ടികളുടെ നാടകവും മറ്റു കലാപരിപാടികളും മാജിക് ഷോയും പപ്പറ്റ് ഷോയുമടക്കം നിരവധി പരിപാടികളാണ് ഈ വേദിയിലുണ്ടായിരിക്കുക. സ്റ്റുഡന്റ്സ് കോർണർ വേദിയുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ  ചിറ്റയം ഗോപകുമാർ നിർവ്വഹിക്കും.

മുൻവർഷങ്ങളിലേതു പോലെ ഇത്തവണയും പുസ്തകോത്സവത്തിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് മാതൃകാ നിയമസഭ സംഘടിപ്പിക്കുന്നുണ്ട്. ജനുവരി 8 ന് ഗവണ്മെന്റ് സെക്രട്ടേറിയറ്റിലെ അസംബ്ലി ഹാളിൽ നടക്കുന്ന മാതൃകാ നിയമസഭയുടെ ഉദ്ഘാടനം  പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവ്വഹിക്കും. പുസ്തകോത്സവത്തിന്റെ മുന്നോടിയായി പല ഓൺലൈൻ മത്സരങ്ങളും സംഘടിപ്പിച്ചു. കഥ പറച്ചിൽകവിത പാരായണംപുസ്തക പരിചയംഷോർട്ട് ഫിലിം മത്സരം തുടങ്ങിയ ഓൺലൈൻ മത്സരങ്ങൾക്ക് പുറമേ പുസ്തകോത്സവ ദിനങ്ങളിൽ ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്.

ഈ ദിവസങ്ങളിൽ കേരള നിയമസഭാ ഹാളും മ്യൂസിയവും സിറ്റി റൈഡിന്റെ ഭാഗമായി സൂവും നേപ്പിയർ മ്യൂസിയവും സന്ദർശിക്കാൻ അവസരമൊരുക്കുന്നുണ്ട്. സിറ്റി റൈഡിന്റെ ഉദ്ഘാടനം  ഗതാഗത വകുപ്പ് മന്ത്രി  കെ.ബി. ഗണേഷ് കുമാർ നിർവ്വഹിക്കും.

വി കെ പ്രശാന്ത് എംഎൽഎ ചെയർമാനായി വിവിധ മാധ്യമ സ്ഥാപനങ്ങളിലെ പ്രതിനിധികളേയും ഉൾപ്പെടുത്തി  മീഡിയ സെൽ രൂപീകരിച്ചു. മീഡിയ സെൽ ഉദ്ഘാടനത്തിൽ വി.കെ പ്രശാന്ത് എംഎൽഎആർ.എസ് ബാബുനിയമസഭാ സെക്രട്ടറി എൻ കൃഷ്ണകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പി.എൻ.എക്സ് 6214/2025

date