Post Category
*കണക്ട് ടു വർക്ക് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു*
വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും സ്കിൽ പരിശീലനം നടത്തുന്നവർക്കും പ്രതിമാസം 1000 രൂപ സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയായ മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്കിന് അപേക്ഷ ക്ഷണിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. പി.എസ്.സി, യു.പി.എസ്.സി തുടങ്ങിയ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും ഔപചാരിക വിദ്യാഭ്യാസത്തിനു ശേഷം സ്കിൽ പരിശീലനം നേടുന്നവർക്കും അപേക്ഷിക്കാം. 18 നും 30 നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. കുടുബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. ഓൺലൈൻ മുഖേന www.eemployment.kerala.gov.in വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. ഫോൺ- 04936 202534
date
- Log in to post comments