Skip to main content

കെ.എസ്.എഫ്.ഇ ലാഭവിഹിതം 70 കോടി രൂപ സർക്കാരിന് കൈമാറുന്നു

2024-2025 സാമ്പത്തിക വർഷം കെ.എസ്.എഫ്.ഇ ലാഭവിഹിത ഇനത്തിൽ സർക്കാരിന് നൽകുവാനുള്ള 70 കോടിയുടെ ചെക്ക് ഡിസംബർ 31 രാവിലെ 10 ന് ധനകാര്യമന്ത്രിയുടെ ചേംബറിൽ കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ ധനകാര്യമന്ത്രി കെ. എൻ. ബാലഗോപാലിന് കൈമാറും. കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ ഡോ. എസ്. കെ. സനിൽ, ബോർഡ് അംഗങ്ങൾ, സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുക്കും.

പി.എൻ.എക്സ് 6222/2025

date