തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം 2024 അപേക്ഷിക്കാനുള്ള അവസാന തിയ്യതി 2026 ജനുവരി 8
സംസ്ഥാനത്തെ വിവിധ തൊഴിൽ മേഖലകളിലെ തൊഴിലാളികളുടെ കഴിവും ഉത്പാദനക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. https://lc.kerala.gov.in/ എന്ന വെബ്‌സൈറ്റിലെ 'തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം 2024' എന്ന ലിങ്കിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി 2026 ജനുവരി 8.
സെക്യൂരിറ്റി ഗാർഡ് , ചുമട്ട് തൊഴിലാളി, നിർമ്മാണ തൊഴിലാളി, കള്ളുചെത്ത് തൊഴിലാളി, മരം കയറ്റ തൊഴിലാളി, തയ്യൽ തൊഴിലാളി, കയർ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോർ തൊഴിലാളി, സെയിൽസ് മാൻ / സെയിൽസ് വുമൺ ,നേഴ്സ്, ഗാർഹിക തൊഴിലാളി, ടെക്സ്റ്റൈൽ മിൽ തൊഴിലാളി, കരകൗശല വൈവിധ്യ പാരമ്പര്യ തൊഴിലാളികൾ ( ഇരുമ്പ് പണി.മരപ്പണി ,കൽപണി, വെങ്കലപ്പണി, കളിമൺപാത്ര നിർമ്മാണം.കൈത്തറി വസ്ത്ര നിർമ്മാണം. ആഭരണ നിർമ്മാണം , ഈറ്റ -കാട്ടുവള്ളി പാരമ്പര്യ തൊഴിലാളി ),മാനുഫാക്ച്ചറിങ് പ്രോസസിംഗ് മേഖലയിലെ തൊഴിലാളികൾ ( മരുന്ന് നിർമ്മാണ തൊഴിലാളി,ഓയിൽ മിൽ തൊഴിലാളി,ചെരുപ്പ് നിർമ്മാണ തൊഴിലാളി, ഫിഷ് പീലിംഗ് തൊഴിലാളി), മൽസ്യ ബന്ധന വില്പന തൊഴിലാളികൾ, ഐ റ്റി ,ബാർബർ ബ്യുട്ടീഷ്യൻ, പാചക തൊഴിലാളി എന്നീ മേഖലകളിലുള്ളവർക്ക് അപേക്ഷിക്കാം.
മേഖലകളിലെ ഓരോ മികച്ച തൊഴിലാളിക്കും
1,00,000 രൂപയും പ്രശസ്തിപത്രവും മെമൻ്റോയും പുരസ്കാരമായി നൽകും. രണ്ടാം സ്ഥാനക്കാർക്ക് 10,000 രൂപ വീതവും മൂന്നാം സ്ഥാനക്കാർക്ക് 5,000 രൂപ വീതവുമാണ് പുരസ്കാരം.
കൂടുതൽ വിവരങ്ങൾക്ക്; വിലാസം: ലേബർ കമീഷണറുടെ കാര്യാലയം വികാസ് ഭവൻ, തിരുവനന്തപുരം. 695033 . ഫോൺ: 0471 2783908
- Log in to post comments